Hot Posts

6/recent/ticker-posts

പൂവിരിയുന്നതു കാണാൻ യുവാവ് കഞ്ചാവുചെടി നട്ടു; പിടിയിലായി




പെരിന്തൽമണ്ണ: പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) പെരിന്തൽമണ്ണ സിഐ പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്.


ഇയാളിൽനിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികൾക്കിടയിലാണു കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്.  


കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. കഞ്ചാവുചെടി പൊലീസ് പിഴുതുമാറ്റി.











Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"