എലിക്കുളം: ക്ലീൻ എലിക്കുളം ഗ്രീൻ എലിക്കുളം പദ്ധതിയുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിലെ വഴിയോരങ്ങളിൽ പൂക്കളും , പഴങ്ങളും നിറയും. ലോക പരിസ്ഥിതി ദിനത്തിൽ ഈ പദ്ധതിക്ക് തുടക്കമായി. പാലാ - പൊൻകുന്നം റോഡിൽ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ 11 കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി. എൻ. ഗിരീഷ് കുമാർ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം, ബെറ്റി റോയ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ /അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശാ മോൾ, കെ. എം. ചാക്കോ, ജിമ്മിച്ചൻ ഈറ്റത്തേട്ട്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ അലക്സ് റോയ്, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.







