Hot Posts

6/recent/ticker-posts

കേരള ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു




കേരളത്തിലെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ‘കേരള ബ്രാൻഡ്’ യാഥാർഥ്യമാകുന്നു. ഓരോ വകുപ്പിനു കീഴിലെയും കേരള ബ്രാൻഡ് ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായി സംസ്ഥാന തലത്തിൽ പത്തംഗ സമിതി രൂപീകരിച്ചു. 

ഉൽപന്ന നിർമാതാക്കളുടെ അപേക്ഷ പരിഗണിച്ച് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകാൻ താലൂക്ക് തല സമിതികൾക്കും വ്യവസായ വകുപ്പ് രൂപം നൽകി. സർട്ടിഫിക്കേഷൻ ലഭിക്കുന്നവർക്കു ട്രേഡ് മാർക്ക് നിയമപ്രകാരം റജിസ്റ്റർ ചെയ്ത ‘മേഡ് ഇൻ കേരള’ ലോഗോ പതിച്ച് ഉൽപന്നങ്ങൾ വിപണിയിലിറക്കാം. രണ്ടു വർഷത്തേക്കാണു സർട്ടിഫിക്കേഷൻ. ഇതിനുശേഷം പുതുക്കാം. വ്യവസായ നയത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു നിലവിൽ വരുന്നത്. 


ഉൽപന്നത്തിന്റെ അസംസ്കൃത വസ്തുക്കൾ കേരളത്തിലേതായിരിക്കണം, ഉൽപന്ന നിർമാണം കേരളത്തിലായിരിക്കണം, നിർമാണത്തിൽ സ്ത്രീ പങ്കാളിത്തമുണ്ടാകണം, സാങ്കേതികവിദ്യ ഉപയോഗപ്പെടത്തണം, പുനരുപയോഗ ഊർജത്തിനു പ്രാമുഖ്യം വേണം, പരിസ്ഥിതി സൗഹൃദവും സാമൂഹിക പ്രതിബദ്ധവുമായിരിക്കണം എന്നിവയാണു പൊതു മാനദണ്ഡം. 



ഉൽപാദകനു നേരിട്ട് അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ വഴി ശുപാർശയുമാകാം. ഓരോ ഉൽപന്നത്തിനും പൊതുവേ നിഷ്കർഷിച്ചിട്ടുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇതിൽ പെടാത്തവയ്ക്കു സംസ്ഥാനതല സമിതി മാനദണ്ഡം തയാറാക്കും. 



അപേക്ഷ നൽകേണ്ടതു ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അധ്യക്ഷനായ താലൂക്ക് തല സമിതിക്കാണ്. വകുപ്പിന്റെ ജില്ലാ മേധാവി, വ്യവസായ സംഘടനാ പ്രതിനിധി, ഉൽപന്ന മേഖലയിലെ ഗവേഷണ സ്ഥാപന പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതി തീരുമാനമെടുക്കും. നിശ്ചിത ഇടവേളകളിൽ പരിശോധനയുണ്ടാകും. 




മാനദണ്ഡം ലംഘിക്കപ്പെട്ടാൽ പരിഹരിക്കാൻ സമയം നൽകിയശേഷം സർട്ടിഫിക്കേഷൻ റദ്ദാക്കും. ഗുണനിലവാര മാനദണ്ഡങ്ങൾ തയാറാക്കുന്ന സംസ്ഥാന സമിതിയിൽ അതതു വകുപ്പുകളുടെ സെക്രട്ടറി സഹചെയർമാനും വ്യവസായ ഡയറക്ടർ കൺവീനറുമാണ്. കേരളത്തിൽനിന്നുള്ള ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണു പൊതു ബ്രാൻഡിങ്. 

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്