അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പരസ്പരം വിത്തുകൾ കൈമാറി വേറിട്ട പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. നാടൻ പച്ചക്കറി വിത്തുകൾ, വൃഷ തൈകൾ, ഫല വൃഷ തൈകൾ തുടങ്ങി വൻ ശേഖരമാണ് വിദ്യാർത്ഥികൾ ഒരുക്കിയത്.
ഹെഡ് മാസ്റ്റർ സാബു മാത്യു വിത്ത് കൈമാറ്റം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ പരസ്പരം വിത്തുകൾ കൈമാറി.
അധ്യാപകരായ ഷേർളി തോമസ് ജിജി ജോസഫ്, അജു ജോർജ്, ജോർജ് സി തോമസ് സിനു ജോസഫ് എന്നിവർ നേതൃത്വം നല്കി.