ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഈ കാലയളവിലും പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി തള്ളുകയും ചെയ്തു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കീടനാശിനി കയ്പുള്ള കഷായത്തില്‍ കലര്‍ത്തിനല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോണ്‍ രാജിനെ സെക്സ് ചാറ്റിലൂടെയും മറ്റും ആകര്‍ഷിച്ച് ഗ്രീഷ്മ ഒക്ടോബര്‍ 14-ന് രാവിലെ പത്തരയ്ക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.







