Hot Posts

6/recent/ticker-posts

സംവിധായകൻ രാജസേനൻ ബിജെപി വിട്ടു; ഇനി സിപിഎമ്മിൽ





തിരുവനന്തപുരം: സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചർച്ച നടത്തി. ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകും.


നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയടക്കമായിരുന്ന രാജസേനൻ, ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്.


കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ  പ്രതികരിച്ചു.



കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഎമ്മാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.








Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളം സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനമായി മാറും: ജോസ് കെ മാണി എം.പി.