
തലനാട് പഞ്ചായത്തില്‍പെട്ട വെള്ളാനിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. എന്നാല്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളാനി ഭാഗം ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് കൃഷി നശിച്ചു. റബ്ബര്‍ മിഷ്യന്‍പുര ഒഴുകിപ്പോയി. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാര്‍ വെള്ളപ്പാച്ചിലില്‍ പെട്ടെങ്കിലും അപകടങ്ങളില്ല. വാഗമണ്‍ ഭാഗത്തേക്കുള്ള ബസ് തീക്കോയില്‍ ആളെ ഇറക്കി യാത്ര അവസാനിപ്പിച്ചു.
