ഇസ്രായേൽ : ബൈബിളിലെ പത്ത് കല്പനകൾ ഉൾപ്പെടെയുള്ള പുരാതന രേഖകൾ ഇസ്രായേലിൽ തന്നെ രചിച്ചതാണെന്ന് പറയാനാകില്ലെന്ന് ഗവേഷകർ. ചാവുകടൽ തീരത്ത് നിന്ന് കണ്ടെത്തിയ പ്രശസ്തമായ ചാവുകടൽ ലിഖിതങ്ങൾ DNA പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ എന്ന ഫ്രഞ്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി AFP റിപ്പോർട്ട് ചെയ്തു.
ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നാണ് 1947-1956 കാലഘട്ടത്തിലെ പുരാരേഖകൾ ഖമ്രാന്‍ ഗുഹകളില്‍ നിന്നും ബെദയുന്‍ വര്‍ഗക്കാരായ ആട്ടിടയന്മാരാണ് രേഖകൾ കണ്ടെത്തിയത്. ചാവുകടലിന് അടുത്ത മരുഭൂ സമതലമാണ് ഈ പ്രദേശം. നിലവില്‍ ഇസ്രായേല്‍ അധീന പ്രദേശമാണിത്. 900ത്തിന് അടുത്തുവരുന്ന രേഖകള്‍ തങ്ങളുടെതാണെന്ന് പലസ്‍തീനും ജോര്‍ദാനും വാദിക്കുന്നുണ്ട്. ഇസ്രായേല്‍ ആണ് രേഖകള്‍ ഇപ്പോള്‍ സൂക്ഷിക്കുന്നത്. പാപ്പിറസ് കടലാസില്‍ എഴുതിയ ലിഖിതങ്ങള്‍ ഹീബ്രു, ഗ്രീക്ക്, അരാമിക് ഭാഷകളിലാണ്. ബൈബിള്‍ ലിഖിതങ്ങള്‍, ലോകത്തില്‍ ഇന്ന് അവശേഷിക്കുന്ന ഏറ്റവും പഴക്കംചെന്ന പത്ത് കല്‍പ്പനകളുടെ പുസ്‍തകം എന്നിവ ലിഖിതങ്ങളില്‍പ്പെടുന്നു. ഈ ഗുഹകള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല രേഖകളുടെ ഉത്ഭവം എന്നാണ് പുതിയ പഠനത്തിലെ നിര്‍ണായകമായ കണ്ടെത്തല്‍.
ഉദാഹരണത്തിന് ചില ലിഖിതങ്ങള്‍ പശുക്കളുടെയും ആടുകളുടെയും തോലില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് ഇവ പൂര്‍ണമായും ആട്ടിന്‍തോലില്‍ ആണ് എഴുതിയിരുന്നത് എന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയുള്ളവയല്ല ഈ രേഖകള്‍ എന്ന് തെളിയിക്കാനുള്ള ഒരു പ്രധാന ഘടകമാണ് ഈ കണ്ടുപിടിത്തം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇസ്രായേലിലെ പുരാവസ്‍തു വിഭാഗമായ ഇസ്രായേല്‍ ആന്‍റിക്വിറ്റിസ് അഥോറിറ്റിയും ടെല്‍ അവീവ് സര്‍വകലാശാലയുമാണ് പഠനം നടത്തിയത്. എവിടെ നിന്നാണ് ഈ ലിഖിതങ്ങള്‍ വന്നിട്ടുണ്ടാകുക എന്ന കാര്യത്തില്‍ ഇതുവരെ ഇവര്‍ക്ക് ഒരു ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്‍തുവിനും മൂന്ന് നൂറ്റാണ്ട് മുന്‍പ് മുതല്‍ തുടങ്ങി ക്രിസ്‍തുവിന് ഒരു നൂറ്റാണ്ടുവരെ നീണ്ടുനില്‍ക്കുന്ന വിഷയങ്ങള്‍ രേഖകളില്‍ പ്രതിപാദിക്കുന്നുണ്ട്.
ഈ രേഖകള്‍ക്ക് ഉടമകള്‍ എസ്സനെസ് (Essenes) എന്ന ജൂത ഗോത്രമാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ജൂദായന്‍ മരുഭൂവിലേക്ക് അകന്നുപോയ ഇവരുടെ സൃഷ്‍ടിയാകാം ഇതെന്നാണ് ഭാഷ്യം. റോമാക്കാരുടെ ആക്രമണം ഭയന്ന് പലായനം ചെയ്‍ത ജൂതരാണ് ഈ രേഖകള്‍ ഒളിപ്പിച്ചതെന്നാണ് മറ്റൊരു സംശയം. റോമാക്കാര്‍ ജെറൂസലേമില്‍ തകര്‍ത്ത ദേവാലയത്തിന്‍റെ കാലത്ത് ജീവിതം എങ്ങനെയായിരുന്നു വിലയിരുത്താന്‍ ഈ ലിഖിതങ്ങള്‍ ഉപകരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
