കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂൾ കുട്ടികളുടെ ഏകദിന ക്യാമ്പ് ദർശൻ 2023 മെയ് 24 ബുധനാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 9:30 ന് വിശുദ്ധ കുർബാന, ജീവിതലക്ഷ്യം, ദൈവസ്നേഹം, ദൈവവിളി എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും.
കലാകായിക മത്സരങ്ങൾ, സമ്മാനദാനം, ബ്രദർ ജിബിൻ തയ്യിൽ, ബ്രദർ ഷോൺ തെരുവൻകുന്നേൽ, ബ്രദർ ടോണി പടിഞ്ഞാറേക്കുറ്റ്, ബ്രദർ ടോം വാഴചാരിക്കൽ തുടങ്ങിയവർ ക്ലാസ് നയിക്കും. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, സിസ്റ്റർ ലിസ്സിയ പാലവിള, ജോയൽ ആമിക്കാട്ട്, ജോജോ പടിഞ്ഞാറയിൽ, ജീനാ താന്നിക്കൽ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകും.