അരുവിത്തുറ: സെന്റ് ജോർജ് കോളേജിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം എ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.
സീറ്റുകൾ പരിമിതമാണ്. താല്പര്യമുള്ളവർക്ക് എംജി യൂണിവേഴ്സിറ്റിയുടെ പോർട്ടൽ മുഖേന അപേക്ഷിക്കാം.
വിദ്യാർത്ഥികളിൽ യുക്തി ചിന്തയും കാല്പനികതയും സംസാര ശേഷിയും വളർത്തുന്ന പ്രസ്തുത കോഴ്സ് പഠിക്കുന്നത് വഴി കണ്ടന്റ് റൈറ്റിങ്ങ്, എഡിറ്റിംഗ്, അധ്യാപനം, പത്രപ്രവർത്തനം, പരസ്യം, സിനിമ, വിദ്യാഭ്യാസം, ഗവേഷണം, വിനോദം തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾക്ക് അവരെ പ്രാപ്തരാക്കുന്നു.
പി എസ് സി വഴിയുള്ള ജോലികൾക്ക് യോഗ്യരാക്കുന്നതിന് പുറമെ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള ക്യാമ്പസ് പ്ലെയ്സ്മെന്റിനും ഈ കോഴ്സ് അവസരം നൽകുന്നു. വിശദ വിവരങ്ങൾക്ക് 9496587538 എന്ന നമ്പറിൽ വിളിക്കുക.